പാലക്കാട് റവന്യു ജില്ലാ കലോത്സവം പ്രചരണ കമ്മിറ്റി മീഡിയ റൂം സജീവമായി. പബ്ലിസിറ്റി കൺവീനർ കരീം മുട്ടുപാറയുടെ നേതൃത്വത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആണ് പ്രചരണ കമ്മിറ്റി നയിക്കുന്നത്. 100 ഓളം മധ്യമ പ്രതിനിധികളും സമിതി അംഗങ്ങളും അടങ്ങുന്ന വൻ സംഘമാണ് 60 മത് പാലക്കാട് ജില്ല കലോൽസവ പ്രചരണ ത്തിൽ ഏർപ്പെട്ടിരിക്കന്നത് . മേളയുടെ 4 ദിവസവും മൽസര വിജയി കൾക്ക് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനുള്ള സൗകര്യം മീഡിയ റൂമിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ മനോഹരമായ ഒരു കവാടവും പ്രചരണ സമിതി ഒരുക്കിയിട്ടുണ്ട്. മേള തീരുന്നത് വരെ രാത്രി വൈകിയും മീഡിയ റൂം സജിവമാണ്.കമ്മറ്റി അംഗങ്ങളായ എം ടി സൈനുൽ ആബിദീൻ,ഇക്‌ബാൽ അരിയൂർ ,മൻസൂർ പി ,പി കുഞ്ഞലവി ,ടിപി ഹംസ, ഇർഷാദ് ഒ ഹംസ വാളിയാടി, കെ അനീസ്,എം ഹംസമാസ്റ്റർ ,മുനീർ താളിയിൽ, കെ അലി, അസ്‌ലം കിളിരാണി ,എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ..